---
title: "കല്യാണമുടക്കികളുടെ ശ്രദ്ധക്ക്, ജാതി മത രാഷ്ട്രീയ ഭേദമന്യേ വീട്ടിൽ കയറി തല്ലും ; പാനൂരിൽ പതിച്ച പോസ്റ്റർ വൈറൽ"
english_title: "For the attention of wedding guests, regardless of caste, religion and politics, they will enter the house and beat them; The poster in Panur went viral"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/110440/For the attention of wedding guests, regardless of caste, religion and politics, they will enter the house and beat them; The poster in Panur went viral"
published_at: "2023-04-22T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6444035c22add_IMG-20230422-WA0067.jpg"
keywords: []
---

# കല്യാണമുടക്കികളുടെ ശ്രദ്ധക്ക്, ജാതി മത രാഷ്ട്രീയ ഭേദമന്യേ വീട്ടിൽ കയറി തല്ലും ; പാനൂരിൽ പതിച്ച പോസ്റ്റർ വൈറൽ

> **Lead Summary:** പാനൂർ :സീതി പള്ളി യുവ കൂട്ടായ്മയുടെതെന്ന പേരിലാണ് രസകരവും ചിന്തനീയവുമായ ഈ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കല്യാണപ്രായം തികഞ്ഞിട്ടും പെണ്ണു കിട്ടാതെ ഒടുവിൽ കഷ്ടപ്പെട്ട് ഒരു പെണ്ണ് സെറ്റ് ആയി വരുമ്പോൾ അത് മുടക്കാൻ ശ്രമിക്കുന്നവർക്ക് താക്കീത് ആയിട്ടാണ് പോസ്റ്റർ. പോസ്റ്ററിലെ വാക്കുകൾ ഇങ്ങനെയാണ്... നാട്ടിലുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും കല്യാണം മുടക്കുന്ന പകൽമാന്യന്മാരുടെ ശ്രദ്ധയ്ക്ക്…

## Article Content

പാനൂർ :സീതി പള്ളി യുവ കൂട്ടായ്മയുടെതെന്ന പേരിലാണ് രസകരവും ചിന്തനീയവുമായ ഈ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കല്യാണപ്രായം തികഞ്ഞിട്ടും പെണ്ണു കിട്ടാതെ ഒടുവിൽ കഷ്ടപ്പെട്ട് ഒരു പെണ്ണ് സെറ്റ് ആയി വരുമ്പോൾ അത് മുടക്കാൻ ശ്രമിക്കുന്നവർക്ക് താക്കീത് ആയിട്ടാണ് പോസ്റ്റർ. പോസ്റ്ററിലെ വാക്കുകൾ ഇങ്ങനെയാണ്... നാട്ടിലുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും കല്യാണം മുടക്കുന്ന പകൽമാന്യന്മാരുടെ ശ്രദ്ധയ്ക്ക്…

നിങ്ങൾ ഈ പ്രവൃത്തി തുടർന്ന് പോവാൻ ആണ് ഭാവമെങ്കിൽ പ്രായം, ജാതി, മതം, രാഷ്ട്രീയം, ബന്ധം എന്നിവ നോക്കാതെ വീട്ടിൽ കയറി അതിനുള്ള മറുപടി തരുന്നതാണ്. ആളെ മനസ്സിലായിട്ടുണ്ട്. ഇനിയും ഈ പ്രവൃത്തി തുടരാനാണ് ഉദ്ദേശ്യമെങ്കിൽ ഒറിജിനൽ ഫോട്ടോ പതിപ്പിക്കുന്നതാണ്.

ഇതൊരു ഭീഷണിയായിത്തന്നെ വച്ചോ’ എന്നാണ് ഈ പോസ്റ്ററിൽ ഉള്ളത്. പോസ്റ്ററിപ്പോൾ വൈറലായിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/110440/For the attention of wedding guests, regardless of caste, religion and politics, they will enter the house and beat them; The poster in Panur went viral)